Tuesday, June 24, 2008

കിംവദന്‍ എത്തി

ഞാന്‍ കിംവദന്‍

ചുടല ഭസ്മം വാരി തേച്ച് കറുത്ത് മുണ്ടുടുത്ത്,ഏഴരക്കമ്പുള്ള വടിയും കുത്തി ഞാനിതാ എത്തി
ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉരച്ചുരച്ച് ഉരചെയ്യുക..

മുപ്പത്തിമൂന്ന് മരം നട്ട കാലം
മൂന്നുമരമതില്‍ പൂമരമായി
മൂന്നു മരമതില്‍ ശ്രീകൃഷ്ണനായി
കിം?? കിം?? കിം??

4 comments:

കിംവദന്‍ said...

ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉരച്ചുരച്ച് ഉരചെയ്യുക പണ്ഡിതരെ.

കിംവദന്‍ തയ്യാറ്

വിക്രമാദിത്യന്‍ said...

മുപ്പത്തി മൂന്ന് മരം നട്ട കാലം
മൂന്ന് മരമെന്തു വേറെ മുളയ്പ്പാന്‍...
അമ്മരം പൂത്തൊരു പൂവുന്ടെന്‍ കയ്യില്‍ ...

ഇതല്ലേ പറയാന്‍ ഉദ്ദേശിച്ചത്?
മുപ്പത്തിമൂക്കോടി ദേവകള്‍ ഉണ്ടെങ്കിലും
ത്രിമൂര്‍ത്തികളായി എന്തിന് വേറെ മൂന്ന്?
മൂന്ന് മരങ്ങളും ഒന്നെന്ന സന്കല്പത്തില്‍ പൂത്തൊരു പൂവാണ് ഭൂമി എന്ന് സാരം.
ഇതു ഒരു വിവക്ഷണം ... വാണ്ട് ടു കിംവദ പണ്ഡിതാ

തത്കാലം താങ്കള്‍ക്ക് 'ശ്ലോക ന ഹിമ്സോ കര്‍ത്തവ്യം'

yousufpa said...

എന്താ കിംവദാ ശ്ലോകം മാറ്റി എഴുതാറായിരിക്കുന്നു. മുപ്പത്തിനാലാമത് മരം മുളപ്പിക്കാനുള്ള ശ്രമത്തിലാണു ലോകം.

വിക്രമാദിത്യന്‍ said...

കിംവദാ
തുടരെ തുടരെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിക്കുവാന്‍ ആളുകള്‍ ഇല്ലാത്തതാണ് ഇന്നത്തെ പ്രധാന പ്രശ്നം. ചോദ്യങ്ങള്‍ തീക്ഷ്ണമാകി തിരുനെറ്റി കണ്ണ് തുറക്കുക. എഴുത്ത് തുടരട്ടെ.
എല്ലാ ഭാവുകങ്ങളും
വിക്രമാദിത്യന്‍